ടെസ്റ്റ് ഡ്രൈവിനിടെ ബുള്ളറ്റുമായി കടന്നു കളഞ്ഞ യുവാവ് പിടിയിൽ. പട്ടാമ്പി വല്ലപുഴയിലാണ് സംഭവം. ചൂരക്കോട് സ്വദേശി ഷാഫിയുടെ പരാതിയിൽ പട്ടാമ്പി പോലീസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് ഫറൂഖ് സ്വദേശി മുനീർ പിടിയിലായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15നാണ് കേസിനാസ്പദമായ സംഭവം. ഫേസ്ബുക്ക് മാർക്കറ്റിലൂടെ ബുള്ളറ്റ് വില്പനയ്ക്ക് ഉണ്ടെന്ന പരസ്യം കണ്ടാണ് പ്രതി മുനീർ വല്ലപ്പുഴ ചൂരക്കോട് എത്തുന്നത്. തുടർന്ന് വിൽപ്പനക്കിട്ട ബുള്ളറ്റ് ഓടിക്കുകയും ചെയ്തു ഇതിനിടെ ശ്രദ്ധ മാറിയതോടെ ഇയാൾ ബുള്ളറ്റുമായി കടന്നു കളയുകയായിരുന്നു.