പിറവം പാമ്പാക്കുടയിൽ സ്വകാര്യ പോളിടെക്നിക് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിച്ച ശേഷം കാലു പിടിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നു.സമൂഹമാധ്യമങ്ങളിലൂടെയാണ് വീഡിയോ ദൃശ്യം ഇന്ന് രാവിലെ 10 മണിയോടെ പുറത്ത് എത്തിയത്.കോളേജിലെ തർക്കത്തിന്റെ പേരിൽ വിദ്യാർത്ഥിയെ വീട്ടിൽ നിന്നും വിളിച്ചിറക്കിയശേഷം മർദ്ദിക്കുകയായിരുന്നു.ഇതിന് പിന്നാലെയാണ് മൂന്നുപേരുടെ കാല് നിർബന്ധിച്ച് പിടിപ്പിച്ചത്.