തൃശ്ശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് വൈകുന്നേരം ആണ് പട്ടാമ്പി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആയിരുന്ന അർജുന്റെ മൃതദേഹം പട്ടാമ്പി പോലീസ് സ്റ്റേഷൻ അങ്കണത്തിൽ പൊതുദർശനത്തിന് വെച്ചത്. മുഹമ്മദ് മുഹ്സിൻ എംഎൽഎ, മമ്മിക്കുട്ടി എംഎൽഎ, ഡിവൈഎസ്പി മനോജ് കുമാർ, വ്യാപാരി സംഘടന പ്രതിനിധികൾ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, സമൂഹത്തിലെ നാനാ തുറകളിലുള്ളവർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു