മിനി സൂപ്പര്‍ മാര്‍ക്കറ്റിന് തീപിടിച്ചു. ചവറ തേവലക്കരയിലാണ് സംഭവം. ഷമീര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള മിനി സൂപ്പര്‍മാര്‍ക്കറ്റിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് തീപിടുത്തം. കട അടച്ച ശേഷം ഷെമീര്‍ പള്ളിയില്‍ പോയപ്പോള്‍ ആണ് തീപിടുത്തമുണ്ടായത്. ഇതുവഴി നടന്നുപോയ ഒരാള്‍ കടയില്‍ നിന്നും പുക ഉയരുന്നത് കണ്ട് അടുത്തുള്ളവരെ അറിയിക്കുകയായിരുന്നു. വീടിനോട് ചേര്‍ന്നാണ് കട പ്രവര്‍ത്തിക്കുന്നത്. ചവറ, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തിയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.