റിസോര്‍ട്ടുകളിലടക്കം കാട്ടാനയാക്രമണം പതിവാകുകയാണ്. ഒരാഴ്ചയായി കാട്ടാനകള്‍ ജനവാസ മേഖലയില്‍ വിളയാട്ടം നടത്തുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കാന്തല്ലൂരിലെ നെസ്റ്റ് കോട്ടേജില്‍ കാട്ടാനയാക്രമണം ഉണ്ടാകുന്നത് അഞ്ചാം തവണയാണ്. കാട്ടാന ഭീതിയില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമെന്ന് നാട്ടുകാര്‍ പറയുമ്പോള്‍ വനം വകുപ്പ് വേണ്ട ഇടപെടല്‍ നടത്തുന്നില്ലെന്നും ആക്ഷേപമുയരുന്നു. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നുമാണ് കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുന്നത്.