ലഹരി മരുന്ന് ഉപയോഗവും വില്പനയും തടയുന്നതിനായി ഒരു മാസത്തിനിടെ പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട് 195 ലഹരി കേസുകൾ രജിസ്റ്റർ ചെയ്തതായി വയനാട് ജില്ല പോലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് അറിയിച്ചു. 3830 പേരെ പരിശോധിച്ചതിൽ 205 പേരെ അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് ഒന്നു മുതൽ ഇന്നുവരെ 297.96ഗ്രാം എംഡിഎംഎ,3775.23 ഗ്രാം കഞ്ചാവ്,1.73 ഗ്രാം മെത്തഫിറ്റമിൻ,19.9ഗ്രാം ഹാഷിഷ്,164 കഞ്ചാവ് നിറച്ച സിഗരറ്റ് എന്നിവ പിടിച്ചെടുത്തു. മാരകമരുന്നായ എംഡി എം എ കൊമേഴ്സ്യൽ അളവിൽ നാലു തവണ പിടികൂടി