ആറന്മുള ഉതൃട്ടാതി വള്ളംകളിക്കായി സത്രക്കടവിൽ സ്ഥിരം പവലിയൻ നിർമിക്കുമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഉതൃട്ടാതി വള്ളംകളിയുടെ ഭാഗമായുള്ള ജലഘോഷയാത്ര സത്രകടവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബജറ്റിൽ പവലിയൻ നിർമാണത്തിനും സംരക്ഷണത്തിനും തുക അനുവദിച്ച് ടെൻഡർ നടപടി പുരോഗമിക്കുന്നു. അടുത്ത വർഷത്തെ ജലമേളയ്ക്ക് മുൻപ് നിർമ്മാണം പൂർത്തിയാക്കും. പാമ്പയാറിൻ്റെ മനോഹാരിത സംരക്ഷിച്ചായിരിക്കും നിർമാണമെന്നും മന്ത്രി പറഞ്ഞു..