കെ ജെ ഷൈനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത കെ എം ഷാജഹാന് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം റൂറൽ സൈബർ പോലീസ് ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കസ്റ്റഡിലെടുക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വൈകിട്ട് 5 മണിയോടെ കണയന്നൂരിലെ സി ജെ എം കോടതിയിൽ ഹാജരാക്കി. 3 മണിക്കൂർ കൊണ്ട് കേസെടുത്ത് ഷാജഹാനെ അറസ്റ്റ് ചെയ്യാൻ പോലീസ് എങ്ങനെ തിരുവനന്തപുരത്ത് എത്തി എന്ന് കോടതി ചോദിച്ചു.