ഏലച്ചെടിക്ക് മരുന്നടിക്കാന്‍ യന്ത്രസാമഗ്രികള്‍ എടുക്കുന്നതിനിടയിലാണ് അരുണിനെ തെരുവ് നായ് ആക്രമിച്ചത്. 10 ഓളം കടിയേറ്റു. വള്ളക്കടവിലെ അരുണിന്റെ പഴയ വീട്ടില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. പ്രദേശത്ത് നാളുകളായി തെരുവ് നായ് ശല്യം രൂക്ഷമാണ്. സ്‌കൂള്‍ കുട്ടികള്‍ അടക്കം ഭീതിയിലാണ് ഇതുവഴി കടന്ന് പോകുന്നത്. തെരുവ്‌നായ ശല്യത്തിന് പരിഹാരം കാണാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാവുകയാണ്. പരിക്കേറ്റ അരുണിനെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.