അനധികൃത എഴുത്തുലോട്ടറി റെയ്ഡിൽ ഒരാൾ കസ്റ്റഡിയിൽ. തൃത്താല പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആനക്കര ചേകന്നൂർ റോഡിലെ ഭാഗ്യം ലോട്ടറി ഏജൻസിയിൽ നടത്തിയ റെയ്ഡിൽ നടത്തിപ്പുകാരനായ എടപ്പാൾ പൊൽപ്പാക്കര സ്വദേശിയായ പ്രസാദാണ് പിടിയിലായത് തൃത്താല പോലീസ് കേസെടുത്തു. സംസ്ഥാന സർക്കാരിൻ്റെ ലോട്ടറി ടിക്കറ്റ് വിൽപ്പനയുടെ മറവിൽ ഇയാൾ അനതികൃത എഴുത്ത്ലോട്ടറി ചൂതാട്ടം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.