പെർളയിൽ ഓട്ടോറിക്ഷക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ ഷേണി ബാരെദളയിലെ നാരായണ മൂല്യയാണ് 67 മരിച്ചത്. ബുധനാഴ്ച രാത്രി 9 മണിയോടെ പെർള കജംപാടി ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. ബദിയടുക്ക പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർത്തിനുശേഷം വ്യാഴാഴ്ച ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുനൽക്കി