കണ്ണവത്തെ എസ്.ഡി.പി.ഐ പ്രവർത്തകനായ സയ്യിദ് സ്വലാഹുദ്ദീൻ കൊല്ലപ്പെട്ടതിൻറെ 5-ാം വാർഷിക ദിനത്തിൽ പ്രകോപനപരമായി റീൽസ് ചിത്രീകരിച്ച് സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത് RSS പ്രവർത്തകർ. ദുർഗ്ഗ നഗർ ചുണ്ടയിൽ എന്ന പ്രൊഫൈലിലാണ് അഭിമാനം അഞ്ചാം വർഷം എന്ന പേരെഴുതിയ കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. കേക്കിനൊപ്പം എസ് ആകൃതിയിലുള്ള കത്തിയും പ്രദർശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കണ്ണവം പോലീസ് ബി എൻ എസ് ആക്ട് 192 വകുപ്പ് പ്രകാരം സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.