നഗരസഭ കരിമഠത്ത് നിർമിക്കുന്ന ഭവനസമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി വി ശിവൻകുട്ടി ഇന്ന് വൈകിട്ട് നിർവ്വഹിച്ചു. കരിമഠത്ത് 200 ഭവനങ്ങളാണ് നിർമ്മിക്കുന്നത്. നഗരസഭ ഫണ്ടിൽ നിന്നും 27 കോടിരൂപ ചെലവഴിച്ച് ആദ്യഘട്ടത്തിൽ 128 ഭവനങ്ങളുടെ നിർമാണം പൂർത്തിയാക്കും. മേയർ ആര്യ രാജേന്ദ്രന്റെ അദ്ധ്യക്ഷയായ ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ക്ലൈനസ് റൊസാരിയോ, മേടയിൽ വിക്രമൻ, കൗൺസിലർ എസ് സലിം, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.