റേഷന്‍ കടകളില്‍ എത്തുന്ന അരിയുള്‍പ്പെടെയുള്ള സാനങ്ങള്‍ പൂഴ്ത്തി വയ്ക്കുകയും പിന്നീട് ഉയര്‍ന്ന വിലക്ക് കാര്‍ഡുടമകളല്ലാത്തവര്‍ക്ക് മറിച്ച് വില്‍ക്കുകയും ചെയ്യുന്നുവെന്ന പരാതി മുമ്പും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്ന് നടപടികള്‍ ഉണ്ടാവുകയും ചെയ്തു. ഇതിന് ശേഷമാണിപ്പോള്‍ വീണ്ടും ചില റേഷന്‍ കടകള്‍ക്കെതിരെ സമാന ആക്ഷേപങ്ങള്‍ ഉയരുന്നത്. റേഷന്‍ സാധനങ്ങള്‍ കടകളില്‍ എത്തിക്കുന്നുവെങ്കിലും അരിയുള്‍പ്പെടെ വാങ്ങാന്‍ എത്തുമ്പോള്‍ സാധനങ്ങള്‍ എത്തിയിട്ടില്ലെന്നാണ് മറുപടി. പിന്നീട് ഉയര്‍ന്ന വിലക്ക് ഇവ മറിച്ച് വില്‍ക്കുകയാണെന്നും പരാതി ഉയരുന്നുണ്ട്.