അജ്ഞാതനായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര കെഎസ്ആർടിസി ഗ്യാരേജിനോട് ചേർന്നുള്ള ബിൽഡിങ്ങിൽ ആണ് ഇന്ന് രാവിലെ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന് ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കും എന്ന് പോലീസ് പറഞ്ഞു. ആളിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൊട്ടാരക്കര പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.