മിന മസ്ജിദ് ഇമാം ഷംസുദ്ധീൻ നദ്വിയുടെ നേതൃത്വത്തിൽ ഇന്ന് തങ്കളം മൂലൻസ് ഗ്രൗണ്ടിൽ പെരുന്നാൾ നമസ്ക്കാരം നടത്തി. സ്ത്രീകളും കുട്ടികളും അടക്കം നൂറ് കണക്കിന് വിശ്വാസികൾ എട്ടരയോടെ സമാപിച്ച നമസ്ക്കാരത്തിൽ പങ്ക് ചേർന്നു. പരസ്പരം ആശ്ളേഷിച്ചും ഹസ്തദാനം ചെയ്തും വിശ്വാസികൾ ഈദ് ആശംസകൾ നേർന്നു.