Download Now Banner

This browser does not support the video element.

കോഴഞ്ചേരി: ആറന്മുള ഉതൃട്ടാതി ജലമേള സുരക്ഷിതവും ജനകീയവുമായി നടത്തും: മന്ത്രി വീണാ ജോർജ് ആറന്മുള പാഞ്ചജന്യം ഹാളിൽ പറഞ്ഞു.

Kozhenchery, Pathanamthitta | Aug 28, 2025
ആറന്മുള ഉതൃട്ടാതി ജലമേള സുരക്ഷിതവും ജനകീയവുമായി നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സെപ്റ്റംബർ 9 ന് നടക്കുന്ന ജലമേളയുമായി ബന്ധപ്പെട്ട് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആചാര അനുഷ്ഠാനങ്ങൾ പാലിച്ചായിരിക്കും ചടങ്ങ്. വകുപ്പുകൾ സുരക്ഷിതത്വം ഉറപ്പാക്കും. ദുരന്തനിവാരണ വിഭാഗത്തിനാണ് ഏകോപന ചുമതലയെന്നും മന്ത്രി പറഞ്ഞു.
Read More News
T & CPrivacy PolicyContact Us