വിലകൂടിയ വിദേശമദ്യക്കുപ്പികളിൽ നിറച്ച് വിൽപനയ്ക്കെത്തിച്ച വ്യാജമദ്യം പിടികൂടി. ഓണക്കാലം ലക്ഷ്യമിട്ട് എത്തിച്ച 33 ലിറ്റർ വ്യാജമദ്യമാണ് തിരുവനന്തപുരത്ത് പിടികൂടിയത്. കൊഞ്ചിറയിലെ വാടക വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 33 ലിറ്റർ വ്യാജമദ്യവും 20 ലിറ്റർ കോടയും 2ലക്ഷം രൂപയും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തേക്കട കൊഞ്ചിറ പെരുംകൂർ കാർത്തികയിൽ വാടകയ്ക്ക് താമസിക്കുന്ന സതീശൻ(64) അറസ്റ്റിലായി.