ഒരുമനയൂർ സ്വദേശി സത്താറിനെയാണ് മന്ദലാംകുന്ന് ബീച്ചിൽ അബോധാവസ്ഥയിൽ കണ്ടത്. ഇന്ന് രാവിലെ ഏഴരയ്ക്കാണ് സംഭവം.ബീച്ചിലെ ഇരിപ്പിടത്തിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു സത്താർ. ബ്ലേഡ് കൊണ്ട് കൈകാലുകളിലെ ഞരമ്പുകൾ മുറിച്ചുനിലയിലായിരുന്നു. ഇരിപ്പിടത്തിലേക്ക് രക്തം വാർന്നു നിലയിലാണ്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സത്താറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.