വിളയോടി ഗ്രാമീണ ഗ്രന്ഥശാല കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണോദ്ഘാടനം ചെയ്തു. ഗ്രന്ഥശാലകള്‍ വെറും പുസ്തകപ്പുരകള്‍ മാത്രമല്ല, സമൂഹത്തിന്റെ പുരോഗതിക്ക് വഴികാട്ടുന്ന കേന്ദ്രങ്ങളായി മാറണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ വിളയോടി ഗ്രാമീണ ഗ്രന്ഥശാല കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.കുട്ടികളുടെ ബൗദ്ധിക വികാസത്തിനും അറിവ് വര്‍ദ്ധിപ്പിക്കുന്നതിനും ഗ്രന്ഥശാലകള്‍ക്ക് വലിയ പങ്കുണ്ട്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കാനും ഗ്രന്ഥശാലയ്ക്ക് കഴിയണം. എം.എല്‍.എയുടെ