Thiruvananthapuram, Thiruvananthapuram | Aug 22, 2025
വലിയതുറയിൽ കടലിൽ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. വലിയതുറ കടൽപ്പാലത്തിൽ നിന്ന് കാൽ വഴുതി കടലിൽ വീഴുകയായിരുന്നു. മുട്ടത്തറയിലെ പ്രത്യാശ ഫ്‌ളാറ്റിൽ താമസിക്കുന്ന ജോൺസന്റെയും മെറ്റിയുടെയും മകൻ റോബിനെ(32) ആണ് കാണാതായത്. ഇന്ന് രാവിലെ 11.45 ഓടെയാണ് അപകടം. റോബിനും മറ്റ് അഞ്ചുതൊഴിലാളികളമായി ഇന്ന് രാവിലെ വിഴിഞ്ഞം തീരത്ത് നിന്ന് മീൻപിടിക്കാൻ പോയിരുന്നു.