അടൂർ: ഏറത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ വടക്കടത്ത് കാവിൽ ഓണ ചന്ത തുടങ്ങി. പ്രാദേശിക കർഷകർ ഉല്പാദിപ്പിച്ച കാർഷിക വിഭവങ്ങൾ മിതമായ നിരക്കിൽ ജനങ്ങൾക്ക് നൽകുവാൻ കഴിയുമെന്ന് ഓണചന്ത ഉത്ഘാടനം ചെയ്തു കൊണ്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാജേഷ് അമ്പാടി അദ്ധ്യക്ഷതവഹിച്ചു. ശൈലേന്ദ്രനാഥ്, മറിയാമ്മ തരകൻ, റ്റി.ഡി.സജി , മണക്കാല രാജേഷ്, കൃഷി ആഫീസർ സൗമ്യ, അനിൽ പൂത കുഴി എന്നിവർ സംസാരിച്ചു.