ആലുവ തൈക്കാട്ടുകര മണ്ണച്ചേരി സ്വദേശി താഴം വീട്ടിൽ പ്രിവൽ കൃഷ്ണയെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ലിൻട്ര പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ എക്സിക്ക്യൂട്ടീവാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആലപ്പാട് പുറത്തൂർ ദേശത്ത് എഴുവപ്പാടി വീട്ടിൽ അരുണിൽ നിന്ന് പലതവണയായി 4,44 ലക്ഷ രൂപ അയച്ചു വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. തട്ടിപ്പിൽ ഇനിയും പ്രതികളുണ്ടെന്ന് പോലീസ് പറഞ്ഞു.