നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും അപ്രതീക്ഷിതമായി വിമാനം റദ്ദാക്കിയത് യാത്രക്കാരെ വട്ടം ചുറ്റിച്ചു. അലൈൻസ് എയറിന്റെ വിമാനമാണ് മുന്നറിയിപ്പ് ഇല്ലാതെ റദ്ദാക്കിയത്. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്കായിരുന്നു വിമാനം പോകേണ്ടിയിരുന്നത്. ഉച്ചയ്ക്ക് 1.20 നായിരുന്നു വിമാനം പുറപ്പെടേണ്ടത്. എന്നാൽ വിമാനം വൈകുന്നത് എന്തെന്ന് യാത്രക്കാരെ അറിയിക്കാതെ വൈകിട്ട് 4 മണിയോടെ വിമാനം റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. 40 യാത്രക്കാരാണ് ഇതോടെ വിമാനത്താവളത്തിൽ കുടുങ്ങിയത്. സാങ്കേതിക തകരാറാണ് വിമാനം റദ്ദാക്കാൻ കാരണം എന്നാണ് വിവരം