തെക്കൻകേരളത്തിലെ പ്രധാന മയക്കുമരുന്ന് കച്ചവടക്കാരനെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചു. വർക്കല മടവൂർ ഞാറയിൽകോണം കുന്നിൽവീട്ടിൽ റിയാദ് (38) ആണ് കരുതൽ തടങ്കലിൽ ആയത്. 2022 അയിരൂർ പോലീസ് രജിസ്റ്റർ ചെയ്ത 4 gm MDMA കടത്തിക്കൊണ്ടുവന്ന കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യവ്യവസ്ഥകൾ ലംഘിച്ചു വീണ്ടും മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു.