ചാലക്കുടി മുനിസിപ്പാലിറ്റിയിൽ ദേശീയപാതയുടെ പടിഞ്ഞാറുവശം പ്രവർത്തിക്കുന്ന ക്ലബ്ബിന്റെ റൂമിലാണ് പന്നിമറി എന്ന ചീട്ടുകളി നടത്തിയത്. പോട്ട നക്കര വീട്ടിൽ സന്തോഷ്, കാടുകുറ്റി പാലയ്ക്ക വീട്ടിൽ ജോർജ്, കോടശ്ശേരി വള്ളത്ത്പറമ്പിൽ വീട്ടിൽ രവി, പോട്ട, ചിറയത്ത് വീട്ടിൽ ആറ്റ്ലി, മുരുങ്ങൂർ മാളിയേക്കൽ വീട്ടിൽ ജോസ്, പോട്ട, പടമാടൻ വീട്ടിൽ വിൻസെന്റ് എന്നിവരെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. 1,18000 രൂപയും പിടിച്ചെടുത്തു.