2023ല്‍ സര്‍ക്കാര്‍ പാസാക്കിയ ഭൂ പതിവു ഭേദഗതി നിയമവും കഴിഞ്ഞ 27ന് മന്ത്രിസഭ പാസാക്കിയ ചട്ടവും സംസ്ഥാനത്തെ ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പര്യാപതമല്ല. ഇതിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കാനാണ് ശ്രമിക്കുന്നത്. പകല്‍ കൊള്ളക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്. 27ന് മന്ത്രിസഭ അംഗീകരിച്ചെന്നു പറയുന്ന ചട്ടം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം അനുസരിച്ച് ഇടുക്കിയിലെ ഭൂ വിഷയങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഇ എം ആഗസ്തി പറഞ്ഞു.