എറണാകുളം പള്ളുരുത്തിയിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം സംഘടിപ്പിച്ചു. സാംസ്കാരിക യോജന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഇന്ന് രാവിലെ നടന്ന ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങൾ കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ ജി സരസകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി ജി പ്രതാപൻ സ്വാഗതം ആശംസിച്ചു. കൗൺസിലർ സോണി കെ ഫ്രാൻസിസ്, സൗമ്യ ഗിരീഷ് എന്നിവർ സംബന്ധിച്ചു.