ആലുവ മെട്രോ പരിസരത്ത് സ്ത്രീകളുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചോടുന്ന സംഘം സജീവം. ഇന്ന് രാവിലെ 8.30 ന് ഇതിലൂടെ നടന്നു പോകുകയായിരുന്ന യുവതിയുടെ മൊബൈൽ തട്ടിപ്പറിച്ച ബംഗാൾ സ്വദേശിയെ നാട്ടുകാർ പിടികൂടി. രണ്ടു ദിവസം മുമ്പ് ഒരു വിദ്യാർത്ഥിനിയുട മൊബൈൽഫോൺ തട്ടിപ്പറിച്ചപ്പോൾ നാട്ടുകാർ ഇയാളെ ഓടിച്ചിട്ട് പിടികൂടി പൊലീസിലേൽപ്പിച്ചിരുന്നു. ആലുവയിൽ ഒരു പരീക്ഷയെഴുതാൻ വന്ന വിദ്യാർത്ഥിനി രേഖാമൂലം സ്റ്റേഷനിലെത്തി പരാതി നൽകാഞ്ഞതിനാൽ ഇയാളെ വിട്ടയക്കുകയായിരുന്നു.