ശിവഘോഷും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വെള്ളിയാഴ്ചയാണ് സംഭവം. ശിവഘോഷുമായി പ്രണയത്തിലായിരുന്ന യുവതി പലപ്പോഴും ഇവിടെ വരാറുള്ളതായി അയല്‍വാസികള്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ച വീട്ടിലെത്തിയ യുവതിയുമായി ശിവഘോഷ് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് യുവതി മുറിയില്‍ കയറി വാതില്‍ അടച്ച് കുറ്റിയിട്ടു. ശിവഘോഷ് കതക് പൊളിച്ചു അകത്തുകയറിയപ്പോഴേക്കും യുവതി തൂങ്ങി മരിച്ചിരുന്നു. കെട്ടഴിച്ച് താഴെ കിടത്തിയശേഷം ഇയാളും ഫാനില്‍ തൂങ്ങി മരിച്ചതായാണ് പൊലീസ് നിഗമനം. ഇരുവരും വര്‍ഷങ്ങളായി പ്രണയിത്തിലായിരുന്നതായും പറയുന്നു.