ക്ഷേത്രത്തിന് മുൻവശം ഒരുപറ്റം യുവാക്കൾ പൂക്കളം ഒരുക്കിയിരുന്നു. ഇതിൽ ഓപ്പറേഷൻ സിന്ധൂർ എന്ന് എഴുതിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇത് നീക്കം ചെയ്യണമെന്ന് അത്തപ്പൂക്കളം ഒരുക്കിയവരോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്ന് ശാസ്താംകോട്ട പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അത്തപ്പൂക്കളം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. ഇത് പോലീസുമായി ഏറെനേരം വാഗ്വാദത്തിന് കാരണമായി. ഒടുവിൽ സംഭവത്തിൽ കേസെടുക്കുമെന്ന് പറഞ്ഞാണ് പോലീസ് മടങ്ങിയത്.