പത്തനംതിട്ട : ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടർന്ന് പത്തനംതിട്ട ഡി വൈ എസ് പി എസ് നൂമാന്റെ മേൽനോട്ടത്തിൽ സബ്ഡിവിഷൻ ഡാൻസാഫ് സംഘം നടത്തിയ നിരീക്ഷണത്തിൽ പാട്ടത്തിനെടുത്ത പറമ്പിൽ വളർത്തിയ അഞ്ച് കഞ്ചാവ് ചെടികളും, വീടിന്റെ ടെറസിലെ കടയിൽ സൂക്ഷിച്ച 50 ഗ്രാം കഞ്ചാവും കണ്ടെത്തി , പ്രതി അറസ്റ്റിലായി. കോഴഞ്ചേരി ചെറുകോൽ കോട്ടപ്പാറ വിപിൻ സദനം (മനയത്രയിൽ വീട്) വിജയകുമാർ(59)ആണ് പിടിയിലായത്.