ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി ഏറൻപുരക്കൽ വീട്ടിൽ വിനീഷിനെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കൈപ്പമംഗലം കൂരിക്കുഴി പതിനെട്ട്മുറി സ്വദേശി പുതിയ വീട്ടിൽ ബിലാൽ, ബന്ധു സുൻസാം എന്നിവരെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.