പുൽപ്പള്ളി ഉദയ കവലയിൽ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് മർദ്ദനമേറ്റു.ഉദയ കവല കൊടുക്കത്തനത്ത് ഉണ്ണിമാസ്റ്റർക്കാണ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മർദ്ദനമേറ്റത്. മുള്ളൻകൊല്ലി ലോക്കൽ കമ്മിറ്റി അംഗമായ ഉണ്ണിയെ ഉദയക്കവല ജംഗ്ഷനിൽ വച്ചാണ് ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചത് എന്നാണ് പരാതി.ഒരാൾക്ക് രണ്ടിടങ്ങളിൽ വോട്ടുള്ളതിന്റെ പേരിലാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ പരാതി ഉന്നയിച്ചതെന്ന് ഉണ്ണി പറഞ്ഞു.