തമിഴ്‌നാട്ടില്‍ നിന്നും വാഗമണ്‍ സന്ദര്‍ശിച്ച് തിരികെ വരികയായിരുന്ന ആളുകള്‍ സഞ്ചരിച്ച മിനി ബസ്സും തമിഴ്‌നാട്ടില്‍ നിന്നും മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്നു താര്‍ ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. ജീപ്പ് അമിതവേഗത്തില്‍ ആയിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ പരിക്കേറ്റ നാലു പേരെയും പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുശേഷം ഇവരെ തേനിയിലേക്ക് കൊണ്ടുപോയി. ജീപ്പ് യാത്രികരായ ശിവമണി, വെങ്കിട്ട്, കാര്‍ത്തിക്, അഹമ്മദ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 3 പേരുടെ പരിക്ക് ഗുരുതരമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.