ഏഴംകുളം ഗ്രാമപഞ്ചായത്തിൽ വിവാദമായ വുമൺ ഫെസിലിറ്റേറ്റർ നിയമനത്തിൽ അഴിമതിയുണ്ടെന്നും വിഷയത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ടും ബിജെപി ഏഴംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴംകുളം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു .ഉപരോധ സമരം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ പന്തളം പ്രതാപൻ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സതീശൻ നായർ അധ്യക്ഷനായിരുന്നു.ബിജെപി ജില്ല വൈസ് പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തി.