എറണാകുളം പിറവത്ത് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി.ഓണക്കൂർ സ്വദേശിയായ അർജുൻ എന്ന വിദ്യാർത്ഥിയെയാണ് കാണാതായത്.പാമ്പാക്കുട ഗവൺമെൻറ് ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്. വിദ്യാർത്ഥി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഇന്ന് പുറത്തുവന്നു.രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞാണ് വിദ്യാർഥി വീട്ടിൽ നിന്ന് പോയതെന്ന് മാതാപിതാക്കൾ പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി.സിസിടിവി ദൃശ്യങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് എന്നും സി ഐ പറഞ്ഞു