പിഡിപി പാലക്കാട് ജില്ല ലീഡേഴ്സ് മീറ്റ് പട്ടാമ്പിയിൽ സംഘടിപ്പിച്ചു. സംസ്ഥാന വൈസ് ചെയർമാൻ സിയാവുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹിഷാം അലി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബൂബക്കർ, ജില്ലാ ജോയിൻ സെക്രട്ടറി കാസിം മലമ്പുഴ, മുത്തുമൗലവി, ഷാഹുൽഹമീദ് , ഷംസുദ്ദീൻ, മസിഫ് ഹാജി എന്നിവർ സംസാരിച്ചു. തുടർന്ന് സംഘടനാ സംഘാടനം എന്ന വിഷയത്തിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് എങ്ങനെ നേരിടാം എന്ന വിഷയത്തിലും ക്ലാസുകൾ നടന്നു.