ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ സഹപ്രപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കി. കൊല്ലം ജില്ലാ റൂറല്‍ പോലീസ് മേധാവിയായിട്ടാണ് ടി കെ വിഷ്ണുപ്രദീപിന് സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. ഇടുക്കിയുടെ പുതിയ പോലീസ് മേധവിയായി കെ എം സാബുമാത്യു വ്യാഴാഴ്ച ചുമതലയേല്‍ക്കും. 2023 നവംബര്‍ 14ന് ജില്ലാ പൊലീസ് മേധാവിയായി സ്ഥാനം ഏറ്റെടുത്തതുമുതല്‍ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ കൃത്യനിഷ്ഠതയോടെയും കണിശതയോടെയും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്ന് ടി കെ വിഷ്ണുപ്രദീപ് ഐപിഎസ് പറഞ്ഞു.