Thiruvananthapuram, Thiruvananthapuram | Aug 20, 2025
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലെ രാപകൽ സമരപന്തലിൽ നിന്ന് എൻ എച്ച് എം ഓഫീസിലേക്ക് ആരമാർ മാർച്ച് നടത്തി. നൂറു കണക്കിന് ആശമാർ അണിനിരന്ന മാർച്ച് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ജോസഫ് സി മാത്യു ഉദ്ഘാടനം ചെയ്തു. ഈഗോ അവസാനിപ്പിച്ച് എത്രയും വേഗം സമരം ഒത്തുതീർപ്പാക്കൻ സർക്കാർ തയ്യാറാകണമെന്നദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കിൽ സർക്കാരിനെതിരെ ജനരോഷം നാൾക്കു നാൾ കൂടുമെന്നും അദ്ദേഹം പറഞ്ഞു.