ആലുവ ദേശത്ത് പെട്രോൾ പമ്പിൽ വച്ച് ഉണ്ടായ വാക്ക് തർക്കത്തിനെ തുടർന്ന് യുവാവ് ബൈക്കിന്റെ പെട്രോൾ ടാങ്കിൽ തീയിട്ടു. വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.പമ്പിൽ ഉണ്ടായിരുന്നവർ ചേർന്ന് ആലുവ സ്വദേശി പ്രസാദിനെ പിടികൂടി ചെങ്ങമനാട് പോലീസിൽ ഏൽപ്പിച്ചു.ഇയാൾ നേരത്തെ ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.പ്രസാദിന്റെ ബൈക്ക് ഒരു കാറുമായി കൂട്ടിമുട്ടിയതിനെത്തുടർന്നുണ്ടായ വാക്ക് തർക്കത്തിന് ഒടുവിലാണ് പ്രസാദ് ബൈക്കിന്റെ പെട്രോൾ ടാങ്കിൽ തീയിട്ടത്.പമ്പിൽ ഉണ്ടായിരുന്ന ജീവനക്കാർ വളരെ വേഗത്തിൽ തീ അണച്ചതാണ് വലിയ ദുരന്തം ഒഴിവായത്.