വടകര: ഓണാഘോഷം അതിരുവിട്ടതിനെ തുടർന്ന് നാദാപുരത്തും വടകരയിലും സ്‌കൂൾ വിദ്യാർത്ഥികളുണ്ടാക്കിയ തലവേദന ആവർത്തിക്കാതിരിക്കാൻ ജാഗ്രതയോടെ പോലീസും പൊതുസമൂഹവും. നാദാപുരത്തെ ഒരു സർക്കാർ സ്‌കൂളിലെ 17-കാരനെയാണ് ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓണാഘോഷത്തിനിടെ കുറച്ച് വിദ്യാർത്ഥികൾ ചേർന്ന് മദ്യപിക്കുകയായിരുന്നു. അമിത അളവിൽ മദ്യം കഴിച്ചതോടെ വിദ്യാർത്ഥി അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് വിദ്യാർത്ഥിയെ വീടിന്