എടക്കുളം ചൂരക്കാട്ടുപടി സ്വദേശികളായ ഈശ്വരമംഗലത്ത് വീട്ടിൽ അഖിനേഷ്, പുത്തൻ വീട്ടിൽ അസ്മിൻ എന്നിവരെയാണ് കാട്ടൂർ പോലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് എടക്കുളം സ്വദേശി കുന്നപ്പിള്ളി വീട്ടിൽ വിബിനും സുഹൃത്ത് അക്ഷയ് എന്നയാളും സഞ്ചരിച്ച കാർ പ്രതികൾ തടഞ്ഞു നിർത്തി വിബിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.