നവരാത്രി പൂജയ്ക്കായി പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് സംസ്ഥാന അതിർത്തിയായ കളിയിക്കവിളയിൽ ആചാരപരമായ സ്വീകരണം. തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്നാണ് ഘോഷയാത്രയെ വരവേറ്റത്. കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ, പാറശ്ശാല എംഎൽഎ സി കെ ഹരീന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി എസ് പ്രശാന്ത്, അംഗം അഡ്വ പി.ഡി സന്തോഷ്കുമാർ, ദേവസ്വം കമ്മീഷണർ ബി. സുനിൽകുമാർ എന്നിവർ ചേർന്ന് ആചാരപരമായി താലം നൽകി വിഗ്രഹ ഘോഷയാത്രയെ സംസ്ഥാനത്തേക്ക് സ്വീകരിച്ചു.