ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. മൂന്നാറിനടുത്ത് തലയാറില്‍ വച്ചായിരുന്നു സിനിമാ ചിത്രീകരണം നടന്ന് വന്നിരുന്നത്. ഷൂട്ടിംഗിനിടെ ജോജു ഓടിച്ചിരുന്ന ജീപ്പ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റ് ചില അഭിനേതാക്കള്‍ക്കും പരിക്ക് സംഭവിച്ചു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. അപകട ശേഷം അഭിനേതാക്കളെ മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി.