ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിൽ അതിക്രമിച്ചു കയറി 78 കാരിയെ കെട്ടിപ്പിടിച്ച യുവാവ് അറസ്റ്റിൽ. കാറെടുക്കാ മിഞ്ചിപദവിലെ വസന്തനെയാണ് 35 ആദൂർ എസ് ഐ വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയെ കെട്ടിപ്പിടിച്ചതോടെ ബഹളം വയ്ക്കുകയായിരുന്നു. ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയതോടെ അതിക്രമം കാണിച്ച യുവാവ് രക്ഷപ്പെട്ടു. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ പ്രതിയെ പിടികൂടുകയായിരുന്നു