അന്യസംസ്ഥാനത്തു നിന്നുള്ള സഞ്ചരികള്‍ അടക്കം സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തിയാണ് ചിലര്‍ അസഭ്യം വിളിച്ചത്. സംഭവത്തിന് മുന്‍പ് ടൂറിസ്റ്റുകള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കയ്യേറ്റ ശ്രമം നടത്തിയവരുടെ വാഹനം അമിത വേഗതയില്‍ അപകടകരമാം വിധം എത്തിയെന്നും ഇത് ചോദ്യം ചെയ്തതാണ് സംഭവത്തിന് ഇടയാക്കിയതെന്നുമാണ് പരാതി. വിനോദ സഞ്ചാരികള്‍ യാത്ര ചെയ്തിരുന്ന വാഹനത്തെ റോഡില്‍ മറ്റൊരു വാഹനം കുറുകെ ഇട്ട് തടയുകയായിരുന്നു. സംഭവം ഗതാഗത തടസത്തിനും ഇടയാക്കി. വിവരം പോലീസില്‍ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം.