ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കണ്ണൂർ ജില്ലയിൽ വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. ഇന്നു മുതൽ നാല് ദിവസം ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച്ച പകൽ ഒരു മണിക്ക് പുതു ക്കിയ റിപ്പോർട്ടിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടു ളത്. ആഗസ്ത് 26,27,28, 29 തിയ്യതികളിൽ ശക്തമാ യ മഴയ്ക് സാധ്യത ഉള്ളതിനാൽ ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കാസർകോട്, കോഴിക്കോട് എന്നീ അയൽ ജില്ലകളിലും ഈ ദിവസങ്ങളിൽ മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്. മുന്നറിയിപ്പിന് പിന്നാലെ ഇന്ന് മൂന്ന് മണിക് ശേഷം ജില്ലയിലെ വിവിധ മേഖലകളിൽ മഴ ലഭിച്ചിട്ടുണ്ട്.