ഓട്ടത്തിനിടയിൽ പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയ സ്കൂട്ടറിന്റെ പുറകിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.ഹാർബർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബ്രിസ്റ്റോ റോഡിലാണ് സംഭവം. പ്രദേശവാസിയായ ഓക്സ്വാർഡ് എന്ന ആളാണ് ഇടിയുടെ അഘാതത്തിൽ കൂട്ടരിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീണത്.സമീപത്തുണ്ടായിരുന്നവർ ചേർന്ന് പെട്ടെന്ന് തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.സ്കൂട്ടർ യാത്രക്കാരൻ പെട്ടെന്ന് ബ്രേക്ക് പിടിച്ചതാണ് അപകടത്തിന് ഇടയാക്കിയത് എന്ന് പ്രദേശവാസികളും പോലീസിന് മൊഴി നൽകി.