എലിവിഷം കഴിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബട്ടംപാറ സ്വദേശിയായ ബിഎംഎസ് പ്രവർത്തകൻ മരിച്ചു.ബട്ടംപാറ സ്വദേശിയും ചുമട്ടു തൊഴിലാളിയുമായ യോഗേഷാണ് 32 ചൊവ്വാഴ്ച രാത്രിയോടെ മരിച്ചത്. ആഗസ്റ്റ് 28നാണ് യോഗേഷിനെ എലിവിഷം കഴിച്ച് അവശനിലയിൽ കാണപ്പെട്ടത്. കാസർകോഡ് ടൗൺ പോലീസ് ബുധനാഴ്ച എൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർത്തിന് ശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടു നൽകി